കെപിസിസി അക്രമം: കോടതി വിമര്‍ശിക്കുന്നു
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗസ്ഥലത്തുണ്ടായ അക്രമസംഭവത്തെ കുറിച്ചുള്ള അന്വേഷണം വഴിതെറ്റുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
അന്വേഷണസംഘത്തിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തി. കേസിലെ ആറാം പ്രതി വിനോദ്കൃഷ്ണയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി പൊലീസിന്റെ അലംഭാവത്തെ നിശിതമായി വിമര്‍ശിച്ചത്.
കേസിലെ ഒന്നാം പ്രതി കെ. മുരളീധരനെ ഇതുവരെ ചോദ്യം ചെയ്യാത്തതും സംഭവത്തിന് സാക്ഷ്യം വഹിച്ച പി. പി. തങ്കച്ചനെ പോലുള്ളവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്താത്തതും കേസന്വേഷണം വഴിതെറ്റുകയാണെന്നാണ് കാണിക്കുന്നതെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ചെറിയാന്‍ കെ. കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
ആദ്യഘട്ടത്തിലെ അന്വേഷണം തൃപ്തികരമായിരുന്നെങ്കിലും രണ്ടാം ഘട്ടത്തില്‍ അന്വേഷണം ബോധപൂര്‍വം സാവധാനത്തിലാക്കിയിരിക്കുകയാണ്. അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദമുണ്ടെന്ന വാദം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് പൊലീസിന്റെ സമീപനം.
അന്വേഷണത്തിന്റെ ഗതി ശരിയായ തരത്തിലല്ലെന്ന് വ്യക്തമാക്കുസ്റതതാണ് പൊലീസിന്റെ മെല്ലെപ്പോക്ക് സമീപനം. വിനാേേദ്കൃഷ്ണയെ ചോദ്യം ചെയ്യാന്‍ കസ്റഡിയില്‍ ആവശ്യപ്പെടാത്തതിനെയും കോടതി വിമര്‍ശിച്ചു.












Click it and Unblock the Notifications