ഇറാഖില്‍ സ്ഫോടനം: അഞ്ച് മരണം
ബാഗ്ദാദ്: ഇറാഖിലെ നിയമമന്ത്രി കാര്‍ ബോംബ് സ്ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ഫോടനത്തില്‍ മന്ത്രിയുടെ സുരക്ഷാഉദ്യോസസ്ഥരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ ബാഗ്ദാദില്‍ വച്ചാണ് മന്ത്രി മാലിക് ദോഹന്‍ അല്‍ ഹസ്സനെ വധിക്കാന്‍ ശ്രമം നടന്നത്. മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മന്ത്രിയെ അനുഗമിച്ചിരുന്ന വാഹനങ്ങളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
ജൂലൈ 14ന് ഏഴ് പേരുടെ മരണത്തിനിടയാക്കായിയ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് മന്ത്രിയെ വധിക്കാന്‍ ശ്രമം നടന്നത്.












Click it and Unblock the Notifications