ഇനി നവാബ് മാങ്ങകള്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള മാങ്ങകള്‍ ചൈനീസ് വിപണി കീഴടക്കുകയാണ്. ചൈനയില്‍ ഈ മാങ്ങകള്‍ക്ക് വന്‍ ഡിമാന്റാണ്. ഇതോടെ മാങ്ങകള്‍ നന്നായി ബ്രാന്റ് ചെയ്ത് അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ വിപണിയിലും എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍.
പഴങ്ങളുടെ രാജാവ് എന്ന അര്‍ത്ഥത്തില്‍ നവാബ് എന്ന് പേരിലായിരിക്കും മാങ്ങ ബ്രാന്റ് ചെയ്യുക. ലഖ്നോ, വാരണാസി, ഷരണ്‍പൂര്‍, മീററ്റ്, ബോന്ദ്ഷഹര്‍ എന്നിവിടങ്ങളിലാണ് മാങ്ങ കൂടുതലായി വിളയുന്നത്.
ചൈനയിലെ ബീജിംഗ്, ജെദ്ദ, ദുബായ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഉത്തര്‍പ്രദേശ് മാങ്ങകള്‍ പ്രിയങ്കരങ്ങളാണ്. ഇപ്പോള്‍ തന്നെ ലാംഗ്ഡ, ചൗസ, ദാഷെഹരി എന്നീ പേരുകളില്‍ മാങ്ങകള്‍ വിപണിയിലുണ്ട്. ഇതിന് പുറമെയായിരിക്കും നവാബിന്റെ വരവ്. ലഖ്നോയിലും ഷരണ്‍പൂരിലും രണ്ട് കയറ്റുമതി സോണുകള്‍ സ്ഥാപിച്ചതോടെ മാങ്ങകളുടെ കയറ്റുമതിയില്‍ വന്‍കുതിച്ചുചാട്ടമുണ്ടായി. ഇക്കൊല്ലം 150 ടണ്ണോളം മാങ്ങ കയറ്റുമതി ചെയ്തു.
നവാബ് എന്ന പേരില്‍ ഇന്ത്യയിലെ പ്രധാനനഗരങ്ങളായ മുംബൈ, ജയ്പൂര്‍, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ദില്ലി എന്നിവിടങ്ങളില്‍ മാങ്ങയെ പ്രചരിപ്പിച്ചുവരികയാണെന്ന് യുപി ഹോട്ടികള്‍ച്ചര്‍ സെക്രട്ടറി അനില്‍ സ്വരൂപ് പറയുന്നു. ഇപ്പോള്‍ നവാബ് മാങ്ങകള്‍ മൂന്ന് കിലോയ്ക്ക് 170 രൂപയ്ക്കാണ് വില്ക്കുന്നത്.












Click it and Unblock the Notifications