സോണിയ കുംഭകോണത്തേയ്ക്ക്
കുംഭകോണം: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തമിഴ്നാട്ടില്‍ 90 കുട്ടികള്‍ വെന്തുമരിച്ച അപകടസ്ഥലം ജൂലായ് 18 ഞായറാഴ്ച സന്ദര്‍ശിയ്ക്കും.
ഈ സ്കൂളിലെ 24 അധ്യാപകരും ഒളിവിലാണ്. തീ പിടിത്തമുണ്ടായതോടെ ഈ അധ്യാപകരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതിനകം പ്രധാനരാഷ്ട്രീയനേതാക്കളെല്ലാം ഇവിടെയെത്തി. മുഖ്യമന്ത്രി ജയലളിത, ഡിഎംകെ നേതാവ് കരുണാനിധി, കേന്ദ്രമന്ത്രി ദയാനിധി മാരന്‍, രാഹുല്‍ഗാന്ധി എംപി എന്നിവര്‍ ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
അപകടത്തിന് ശേഷം തമിഴ്നാട് സര്‍ക്കാര്‍ ഓലമേഞ്ഞ സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തുവരികയാണ്.












Click it and Unblock the Notifications