സോണിയ കുംഭകോണത്തെത്തി
കുംഭകോണം: കോണ്‍ഗ്രസ് അധ്യക്ഷ 90 കുട്ടികള്‍ വെന്തുമരിച്ച ദുരന്തസംഭവം അരങ്ങേറിയ കുംഭകോണത്തെത്തി. മരിച്ച കുട്ടികളുടെ ബന്ധുക്കളെ കണ്ട് അവരെ ആശ്വസിപ്പിച്ചു.
തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാനത്തിലാണ് ജൂലായ് 18 ഞായറാഴ്ച സോണിയ എത്തിയത്. നേരെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് സോണിയ വന്നത്. അവിടെ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സോണിയ കണ്ടു. അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു.
ദുരന്തം നടന്ന സ്കൂളും സോണിയ സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കളെ കണ്ടു. കേന്ദ്രമന്ത്രിമാരായ മണി ശങ്കര്‍ അയ്യരും ദയാനിധി മാരനും സോണിയയെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications