മരിച്ചകുട്ടികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടി
കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്തെ സ്കൂളില്‍ തീപടര്‍ന്ന് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടിയുടെ സഹായ പദ്ധതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ പ്രഖ്യാപിച്ചു.
ദുരിതാശ്വാസം, പുനരധിവാസം, സുരക്ഷാനടപടി എന്നിവയ്ക്കായാണ് ഈ തുക ചെലവഴിയ്ക്കുക. വെന്തുമരിച്ച കുട്ടികളുടെ ജീവിതം എടുത്താന്‍ ഈ ദുരന്തം ഭീകരമാണ്. ഈ ദുരന്തത്തില്‍ നിന്നും നമ്മള്‍ പാഠം പഠിയ്ക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം. - സോണിയ പറഞ്ഞു.
ഉച്ചഭക്ഷണം കൊടുക്കാനുള്ള സ്കൂളുകളിലെ ഓലമേഞ്ഞ ഷെഡ്ഡുകളെല്ലാം മാറ്റിപ്പണിയാന്‍ കുട്ടികള്‍ക്കുള്ള ദേശീയ ദുരിതാശ്വാസഫണ്ടില്‍ നിന്നും 25 ലക്ഷം കൂടി ഇതിന് പുറമെ അനുവദിയ്ക്കുമെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications