Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ ഗവര്‍ണറാക്കിയേക്കും

ദില്ലി: എഐസിസി പ്രവര്‍ത്തക സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കെ. കരുണാകരനെ ഗവര്‍ണറാക്കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നതായി അറിയുന്നു.

കരുണാകരന് ഉചിതമായ പദവി നല്‍കുന്നതു സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. അദ്ദേഹത്തിന ഗവര്‍ണര്‍ സ്ഥാനമോ മന്ത്രിസ്ഥാനമോ നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

എഐസിസി പുന:സംഘടിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നയുടനെ കരുണാകരന്‍ പുന:സംഘടനയില്‍ അതൃപ്തിയുണ്ടെന്ന് തുറന്നടിച്ചിരുന്നു. ദില്ലിയില്‍ നിന്നും സ്ഥാനം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രവര്‍ത്തകസമിതിയില്‍ തനിക്ക് സ്ഥാനം ലഭിച്ചില്ലെങ്കിലും തന്നെ ദുര്‍ബലപ്പെടുത്താനാവില്ലെന്നും കരുണാകരന്‍ പറഞ്ഞിരുന്നു.

എ. കെ. ആന്റണിയെ എഐസിസി പ്രവര്‍ത്തക സമിതി സ്ഥാനത്ത് നിലനിര്‍ത്തി തന്നെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധമാണ് കരുണാകരനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+