കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ്വെയര്‍: ചൈന ഇന്ത്യയ്ക്കൊപ്പമെത്തും

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയും സോഫ്റ്റ്വെയര്‍ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കൊപ്പമെത്തുമെന്ന് പഠനം. കാലിഫോര്‍ണിയ കേന്ദ്രമായുള്ള ഐടി വ്യവസായ വിദഗ്ധനാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചും മെച്ചപ്പെട്ട ടെക്നോളജി കണ്ടെത്തിയും ചൈന കുതിയ്ക്കുകയാണ്. ഇംഗ്ലീഷ് പഠനകാര്യത്തിലും ചൈന കുതിച്ചുകയറുകയാണെന്ന് പറയുന്നു. ഒരു അഭിമുഖത്തില്‍ ബോര്‍ലാന്റ് സോഫ്റ്റ്വെയറിന്റെ സിഇഒ ഡെയ്ല്‍ എല്‍. ഫുള്ളര്‍ ആണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

മനുഷ്യവിഭവം, ഐടി, ഐടി-അനുബന്ധ സേവന വ്യവസായങ്ങള്‍, ടെലികോം അടിസ്ഥാനസൗകര്യങ്ങള്‍, വികസനവേഗം എന്നീ മേഖലകളില്‍ ഇന്ത്യയെയും ചൈനയേയും താരതമ്യം ചെയ്ത ശേഷമാണ് ഡെയ്ല്‍ എല്‍. ഫുള്ളര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഐടി, ഐടി-അനുബന്ധ സേവന വ്യവസായങ്ങള്‍ക്ക് വേണ്ട പരിശീലനം നല്കി പുതിയ തലമുറയെ ചൈന അതിവേഗം വാര്‍ത്തെടുക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിയ്ക്കുന്ന കാര്യത്തിലും ചൈന വേഗത്തില്‍ മുന്നേറുന്നുണ്ട്. ഇന്ത്യയേക്കാള്‍ ചൈനയില്‍ ചെലവ് കുറവുമാണ്.

ഇംഗ്ലീഷ് സംസാരിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ കൂടുതലുണ്ടെന്നതാണ് ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ മെച്ചം. പക്ഷെ ഈ മേഖലയിലും ചൈന അതിവേഗം കുറവ് പരിഹരിച്ച് വരികയാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ എല്ലാ ചൈനക്കാരും ഇംഗ്ലീഷ് സംസാരിക്കുമെന്ന് ചൈന അവകാശപ്പെടുന്നതായി ഫുള്ളര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X