Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടകം ഓണ്‍ലൈന്‍ ലോട്ടറി നിരോധിയ്ക്കും

ബാംഗ്ലൂര്‍: കര്‍ണ്ണാടകം 72.83 കോടിയുടെ അധികവരുമാനം ലക്ഷ്യമാക്കുന്ന 2004-2005 ലെ ബജറ്റ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ലോട്ടറി നിരോധനം, കര്‍ഷകര്‍ക്ക് ആറ് ശതമാനം പലിശയ്ക്ക് വായ്പ നല്കല്‍, ഉച്ചഭക്ഷണ പദ്ധതി ഏഴാം ക്ലാസ് വരെ വ്യാപിപ്പിയ്ക്കല്‍ തുടങ്ങി ഒരു പിടി ജനക്ഷേമപരിപാടികള്‍ ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

കര്‍ണ്ണാടകത്തിലെ ആദ്യകൂട്ടുമുന്നണി സര്‍ക്കാരിന് വേണ്ടി ഉപമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ജൂലൈ 19 തിങ്കളാഴ്ച ബജറ്റ് അവതരിപ്പിച്ചത്. ഇദ്ദേഹത്തിനാണ് ധനകാര്യവകുപ്പിന്റെ ചുമതല.

കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, ഗോതമ്പ് ഉല്പന്നങ്ങള്‍, സിഗരറ്റ് ഫില്‍റ്റേഴ്സ് എന്നിവയുള്‍പ്പെടെ 26 ഉല്പന്നങ്ങള്‍ക്ക് രണ്ടു മുതല്‍ ഏഴ് ശതമാനം വരെ നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.

പൊതുജനതാല്പര്യപ്രകാരമാണ് ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ലോട്ടറികള്‍ നിരോധിയ്ക്കുന്നത്. ഉടനെ തന്നെ കര്‍ണ്ണാടകയെ ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ലോട്ടറി ഫ്രീസോണായി പ്രഖ്യാപിയ്ക്കും. ലോട്ടറി നിരോധനത്തിലൂടെ നഷ്ടമാകുന്ന 250 കോടി രൂപ നികുതിനിര്‍ദേശങ്ങളിലൂടെ നികത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+