സോറനെതിരായ വാറണ്ട് കിട്ടിയില്ലെന്ന് എസ്പി
റാഞ്ചി: കഴിഞ്ഞ ദിവസം പ്രാദേശിക കോടതി അയച്ചതായി പറയുന്ന കേന്ദ്ര കല്‍ക്കരിഖനി വകുപ്പ് മന്ത്രി ഷിബു സോറനെതിരായ അറസ്റ് വാറന്റ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ജംതാര എസ്പി എസ്.എന്‍. ജാ പറഞ്ഞു.
ഇന്നലെ ദിയോഗ ജില്ലാ കോടതിയില്‍ തീപിടിത്തമുണ്ടായതായി പറയുന്നു. മിക്കവാറും അറസ്റ് വാറന്റ് ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞ ശേഷമായിരിക്കാം വാറന്റ് അയച്ചിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഷിബു സോറനെതിരായ വാറന്റിനെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ദില്ലിയില്‍ നിന്നു വിദഗ്ധ അഭിഭാഷകരെ നിയമിയ്ക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications