സോറന്‍ ഹൈക്കോടതിയിലേക്ക്
റാഞ്ചി: തനിയ്ക്കെതിരെ അറസ്റ് വാറണ്ടയച്ച കീഴ്ക്കോടതി നടപടിയ്ക്കെതിരെ കേന്ദ്ര കല്‍ക്കരിഖനി വകുപ്പ് മന്ത്രി ഷിബു സോറന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിയ്ക്കും.
1975ലെ ചിറുദി കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഷിബു സോറന് ജംതാര കോടതി അറസ്റ് വാറന്റയച്ചത്. ഈ കേസില്‍ പലതവണയായി ഷിബു സോറന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ കേസില്‍ സോറനെ സഹായിക്കാന്‍ ദില്ലിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്നിരിയ്ക്കുകയാണ്.
സന്താള്‍ പര്‍ഗാന ജില്ലയിലെ ചിറുദിയില്‍ 1975 ജനവരി 23ന് നടന്ന കൂട്ടക്കൊലയില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഷിബു സോറനും മറ്റ് ഒമ്പത് പേരും ഈ കേസില്‍ പ്രതികളാണ്. എന്നാല്‍ ഈ കേസില്‍ 1979ല്‍ സോറന് ജാമ്യം ലഭിച്ചിരുന്നു.












Click it and Unblock the Notifications