സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും
തിരുവനന്തപുരം: കുംഭകോണം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ജൂലൈ 19 തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍മാരുമായം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും സഹകരിച്ച് ആവശ്യമായ നടപടിയെടുക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓല മേഞ്ഞ സ്കൂള്‍ കെട്ടിടങ്ങള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കും.
സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാവശ്യമായ സഹായം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കുംഭകോണം ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് നിയമസഭ രാവിലെ അനുശോചനം രേഖപ്പെടുത്തി. ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.












Click it and Unblock the Notifications