കയറ്റിറക്കു നിയമം നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: കയറ്റിറക്കു നിയമം തൊഴിലാളികള്‍ക്ക് ദോഷകരമാകാത്ത തരത്തില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.
എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത വേതനം സംബന്ധിച്ച വ്യവസ്ഥ നിലവിലുള്ളപ്പോള്‍ ചുമട്ടുതൊഴിലാളികള്‍ക്ക് മാത്രം അതില്ലാത്ത സ്ഥിതി മാറ്റാന്‍ വേണ്ടിയാണ് നിയമം നടപ്പിലാക്കുന്നത്. ഈ നിയമം തൊഴിലാളിക്ക് ദോഷമുണ്ടാക്കില്ല. മത്തായിചാക്കോയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിശ്ചിത കൂലിവ്യവസ്ഥ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജില്ലാകളക്ടര്‍മാര്‍ ചെയര്‍മാന്‍മാരായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തൊഴിലാളി യൂണിയനുകള്‍ സഹകരിക്കാത്തതുകൊണ്ട് സമിതി രൂപീകരണം സാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications