ബീമാപള്ളി ഉറൂസിന് കൊടിയേറി
തിരുവനന്തപുരം : മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ ബീമാപള്ളിയിലെ ദര്‍ഗാ ഷെരീഫില്‍ ഉറൂസ് മഹാമഹത്തിന് ജൂലൈ 19 തിങ്കളാഴ്ച കൊടിയേറി. ഇനി പത്ത് ദിവസം നീളുന്ന ഉറൂസ് ഉത്സവദിനങ്ങള്‍.
തിങ്കളാഴ്ച രാവിലെ11 മണിക്ക് ബീമാപള്ളീ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എം.റാഫിയാന്‍ സാഹിബ് ആണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്. രാവിലെ ദു ആ പ്രാര്‍ത്ഥനയും പട്ടണ പ്രദക്ഷിണവും പൂന്തുറ വഴി ബീമാപള്ളിയിലെത്തി.
തീര്‍ത്ഥാടന കേന്ദ്രത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കളായ സൈനുദുന്നീസാ ബീമാ ബീവിയെയും പുത്രന്‍ സയ്യദ് ശഹീദ് മാഹീന്‍ അബുബക്കര്‍ ഒലിയുള്ളായേയും സ്മരിച്ചുകൊണ്ട് മതപ്രസംഗങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കും.
മതപരമായ മറ്റു ചടങ്ങുകളും ഇസ്ലാമിക കഥാപ്രസംഗങ്ങളും പിന്നണി ഗായകന്‍ അഫ്സലിന്റെ ഇസ്ലാമിക ഗാനമേളയും ഉള്‍പ്പെടെ നിരവധി പരിപാടികള്‍ തിങ്കളാഴ്ച മുതല്‍ 28 വരെ ഉണ്ട്.
ബീമാപ്പള്ളി ഉറൂസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.












Click it and Unblock the Notifications