അടയ്ക്കക്ക് താങ്ങുവില പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അടക്കാ കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുന്ന ശ്രീലങ്കയില്‍ നിന്നുള്ള അടയ്ക്കാ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ ജൂലായ് 19 തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചു.
അടക്കയ്ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനെയും സബ്സിഡി ഏര്‍പ്പെടുത്തുന്നതിനെയും സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഉന്നതോദ്യോസസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു.
ടി. വി. ചന്ദ്രമോഹന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.
കാംകോ പോലെ സഹകരണസംഘം രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications