കരുണാകരന്‍ തിങ്കളാഴ്ച ദില്ലിക്ക്
തിരുവനന്തപുരം: കെ. കരുണാകരന്‍ ജൂലൈ 19 തിങ്കളാഴ്ച ദില്ലിക്ക് തിരിക്കും. അതേ സമയം അദ്ദേഹം പുന:സംഘടനയിലെ അതൃപ്തി ഹൈക്കമാന്റ് നേതാക്കളെ കണ്ട് അറിയിക്കാന്‍ ഒരുങ്ങില്ലെന്നാണ് അറിയുന്നത്.
നേരത്തെ നിശ്ചയിച്ചതു പ്രകാരമാണ് കരുണാകരന്‍ ദില്ലിക്ക് പോവുന്നത്. കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പത്മജ വേണുഗോപാലിനോടൊപ്പമാണ് അദ്ദേഹം ദില്ലിക്ക് തിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം അദ്ദേഹം ജൂലൈ 23ന് തിരികെ മടങ്ങും.
ഹൈക്കമാന്റ് നേതാക്കള്‍ ക്ഷണിച്ചില്ലെങ്കില്‍ അങ്ങോട്ടു പോയി ആരെയും കാണേണ്ടെന്ന നിലപാടിലാണ് കരുണാകരന്‍. കഴിഞ്ഞ തവണ ദില്ലിക്ക് പോയപ്പോഴും അദ്ദേഹത്തിന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേ സമയം പുന:സംഘടനയില്‍ കടുത്ത അതൃപ്തിയുള്ള കരുണാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റിന്റെ ഭാഗത്തു നിന്ന് നീക്കമുണ്ടാവാന്‍ സാധ്യതയുണ്ട്. ഹൈക്കമാന്റ് നേതാക്കള്‍ അദ്ദേഹത്തെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചേക്കും. കരുണാകരന് അര്‍ഹമായ ഏതെങ്കിലും സ്ഥാനം നല്‍കുന്നതിനെ കുറിച്ചും ഹൈക്കമാന്റിന് ആലോചനയുണ്ടെന്നാണ് അറിയുന്നത്.
ഏതായാലും പുന:സംഘടനയില്‍ കടുത്ത തിരിച്ചടിയുണ്ടായെങ്കിലും പ്രത്യക്ഷമായ പ്രതിഷേധം തത്കാലം വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. ഇപ്പോഴത്തെ രാഷ്ട്രീയപശ്ചാത്തലത്തില്‍ പ്രത്യക്ഷമായ പ്രതിഷേധം ദോഷമേ ചെയ്യൂവെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കരുതുന്നു.












Click it and Unblock the Notifications