മുസ്ലിംലീഗിനെതിരെ രാജഗോപാല്‍
കൊച്ചി: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശമായ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം ഒ. രാജഗോപാല്‍ പറഞ്ഞു.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നത് സംസ്ഥാനത്തില്‍ സാമുദായികമായ ശത്രുത വളര്‍ത്തുന്നതിന് കാരണമാവുമെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. ജൂലൈ 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
ബേപ്പൂരില്‍ തീരദേശസേനയുടെ ഓഫീസ് തുറക്കുന്നതിനെ ഭരണമുന്നണിയിലെ ഒരു പ്രമുഖകക്ഷിയാണ് എതിര്‍ക്കുന്നതെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications