കാര്‍ഷികക്കടം എഴുതിത്തള്ളണം: വിഎസ്
തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ കാര്‍ഷികവായ്പകളും ബാങ്കുകള്‍ പലിശസഹിതം എഴുതിത്തള്ളുന്നതിന് വേണ്ട നടപടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. കടക്കെണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതി കടങ്ങള്‍ എഴുതിത്തള്ളിയാല്‍ മാത്രമേ ഒഴിവാക്കാന്‍ പറ്റൂ- അച്യുതാനന്ദന്‍ പറഞ്ഞു. വയനാട്ടിലെ കര്‍ഷകരുടെ നിയമസഭാ മാര്‍ച്ച് ജൂലൈ 19 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷികവായ്പകള്‍ക്ക് ഒരു വര്‍ഷം മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി പര്യാപ്തമല്ല. മന്ത്രിമാരുടെ വയനാട് ജില്ലാ സന്ദര്‍ശനം പ്രഹസനം മാത്രമാണെന്ന് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി ടീച്ചര്‍ എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications