ഇറാഖില്‍ സ്ഫോടനം: 15 മരണം
ബാഗ്ദാദ്: ഒരു ഇറാഖി പൊലീസ് സ്റേഷന് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ മരിച്ചു. ഏതാണ്ട് 40 പേര്‍ക്ക് പരിക്കേറ്റു.
തെക്ക് പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ജൂലൈ 19 തിങ്കളാഴ്ച രാവിലെയാണ് ബോംബ് സ്ഫോടനം നടന്നത്. പരിക്കേറ്റവരില്‍ നാല് പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
ഇന്ധനം കൊണ്ടുവരുന്ന ട്രക്കാണ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഒരാഴ്ചയ്ക്കിടയില്‍ ഇറാഖില്‍ നടക്കുന്ന മൂന്നാമത്തെ ബോംബ് സ്ഫോടനമാണിത്.












Click it and Unblock the Notifications