സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ തുടങ്ങി
കൊച്ചി: കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെ സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ വിവരസാങ്കേതികവിദ്യാമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്‍ഫോപാര്‍ക്കില്‍ സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ തുടങ്ങിയത് ഐടി മേഖലയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ ഐടി നിക്ഷേപമുണ്ടാവും.
പുതിയ സംരംഭകര്‍ക്കും ആഗോള ഐടി കമ്പനികള്‍ക്കും കാലതാമസം കൂടാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന് സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ സഹായിക്കുമെന്ന് ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു.
ഇന്‍ഫോപാര്‍ക്കിന്റെ എസ്ഡിഎഫ്-ഐടി കെട്ടിടത്തിലെ രണ്ടാം നിലയില്‍ 11,800 ചതുരശ്ര അടി സ്ഥലത്താണ് സ്മാര്‍ട്ട് ബിസിനസ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ബിസിനസ് സെന്ററില്‍ 450 മുതല്‍ 750 വരെ ചതുരശ്രഅടി വലിപ്പമുള്ള 10 ഓഫീസ് സ്യൂട്ടുകളുണ്ട്. ഇവിടെ ഇപ്പോള്‍ 11 കമ്പനികള്‍ ഉണ്ട്.
ഇന്‍ഫോപാര്‍ക്ക് വലിയൊരു വികസനത്തിന് തയ്യാറെടുക്കുകയാണ്. വികസനത്തിനായി ഇന്‍ഫോപാര്‍ക്ക് ഇപ്പോഴത്തെ നൂറ് ഏക്കറിന് പുറമെ 136 ഏക്കര്‍ കൂടി ഏറ്റെടുത്തിരിയ്ക്കുകയാണ്. വിമാനത്താവള-തുറമുഖ ഹൈവേയുമായി ഇന്‍ഫോപാര്‍ക്കിനെ നേരിട്ട് ബന്ധിപ്പിക്കുന്നതിന് നാലുവരി അപ്രോച്ച് റോഡ് പണിയും. പാര്‍ക്കിന്റെ കിഴക്ക് ഭാഗത്ത് കൂടി പൊതുമരാമത്ത് വകുപ്പ് മറ്റൊരു നാലുവരിപ്പാത കൂടി പണിയും.












Click it and Unblock the Notifications