കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബു സലിമിനെ കൈമാറാന്‍ കോടതി വിധി

  • By Staff
Google Oneindia Malayalam News

ദില്ലി: പോര്‍ച്ചുഗലില്‍ തടവില്‍ കഴിയുന്ന അധോലോകനായകന്‍ അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ പോര്‍ച്ചുഗല്‍ ഹൈക്കോടതി വിധിച്ചു. സിബിഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉത്തരവ് പ്രാബല്യത്തില്‍ വന്നതായുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചതായി സിബിഐ അറിയിച്ചു. സലിമിന്റെ കാമുകി മോണിക്കാ ബേദിയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ഹൈക്കോടതി വിധിച്ചിരുന്നു.

വ്യാജ പാസ്പോര്‍ട്ടില്‍ ലിസ്ബണില്‍ താമസിയ്ക്കുന്നതിനിടയില്‍ മോണിക്കയും അബുസലിമും 2002ലാണ് പോര്‍ച്ചുഗീസ് പൊലീസ് അറസ്റ് ചെയ്തത്. പോര്‍ച്ചുഗല്‍ ഹൈക്കോടതി വിധിയ്ക്കെതിരെ ഇരുവര്‍ക്കും പോര്‍ച്ചുഗല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാം.

അബു സലിമും ദാവൂദ് ഇബ്രാഹിമും തമ്മില്‍ കുടിപ്പകയുണ്ടെന്ന ധാരണ തെറ്റാണെന്നും അബു സലിമിന്റെ കേസ് നടത്താനുള്ള പണം ദാവൂദാണ് നല്കുന്നതെന്നും സിബിഐയ്ക്ക് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X