കുംഭകോണം: ബിജെപി 25 ലക്ഷം നല്കും
കുംഭകോണം: തീപിടുത്തത്തില്‍ മരിച്ച സ്കൂള്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ബിജെപി 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനിയോടൊപ്പം ദുരന്ത നടന്ന കുംഭകോണത്ത് എത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സ്കൂള്‍ കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് നമ്മുടെ ചുമതലയാണെന്ന് അദ്വാനി പറഞ്ഞു. നൂറ് ശതമാനം സാക്ഷരത നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ കുട്ടികളുടെ സംരക്ഷണ ചുമതലയും നാം വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുംഭകോണം ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ച സാഹചര്യത്തില്‍ അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് പറയുന്നത് ഉചിതമായിരിക്കില്ല. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നും അപകടം തടയാന്‍ പറ്റുമായിരുന്നോയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നോയെന്നും കമ്മിഷന്‍ പരിശോധിക്കണം.
ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ അദ്വാനി സന്ദര്‍ശിച്ചു. വെങ്കയ്യ നായിഡുവിനൊപ്പം തീപിടുത്തം നടന്ന സ്കൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications