കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ത്രീധനമരണം കുറഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ സ്ത്രീധനമരണനിരക്ക് കുറഞ്ഞതായി കണക്ക്. കഴിഞ്ഞ മൂന്ന്വര്‍ഷത്തെ കണക്കെടുപ്പ് പ്രകാരമാണ് സ്ത്രീധനമരണനിരക്ക് കുറഞ്ഞത്.

ദേശീയ കുറ്റകൃത്യബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് 2001ല്‍ ആകെ 6851 സ്ത്രീധന മരണങ്ങളും 2002ല്‍ 6822 മരണങ്ങളും 2003ല്‍ 6285 സ്ത്രീധനമരണങ്ങളും നടന്നിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ് പറഞ്ഞു. ജൂലൈ 20 ചൊവാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനപീഡനവും സ്ത്രീകള്‍ക്കെതിരായ മറ്റ് കയ്യേറ്റങ്ങളും സംബന്ധിച്ച്2002ല്‍ 7,000 പരാതികളും 2003ല്‍ 5,700 പരാതികളും ലഭിച്ചു. 2004ല്‍ ജൂണ്‍ 30 വരെ 2,386 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ വനിതാകമ്മീഷന്‍ നല്കിയ കണക്കാണിത്. വനിതാകമ്മീഷന്‍ 2002ല്‍ 2081 പരാതികളും 2003ല്‍ 990 പരാതികളും 2004 ജൂണ്‍ വരെ 48 പരാതികളും പരിഹരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X