പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: കര്‍ഷകപ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് ഭരണപക്ഷം അവസരം നിഷേധിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
കര്‍ഷക പ്രശ്നത്തില്‍ ഒരു മണിക്കൂര്‍ നേരം ചര്‍ച്ച അനുവദിയ്ക്കണമെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശൂന്യവേളയില്‍ റവന്യൂ മന്ത്രി കര്‍ഷകപ്രശ്നം സംബന്ധിച്ച് പ്രസ്താവന നടത്തിയതോടെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള പ്രതിപക്ഷത്തിന്റെ അവസരം നഷ്ടമായി.
ചോദ്യം ചോദിയ്ക്കാനുള്ള അംഗങ്ങളുടെ അവസരം പോലും നിഷേധിയ്ക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സഭയെ അവഹേളിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എം.വി. ജയരാജന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് പ്രതിഷേധം തുടങ്ങി. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.












Click it and Unblock the Notifications