Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യയ്ക്ക് അമ്മയെ കാണാന്‍ മോഹം

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പൗരത്വം കാത്ത് കഴിയുന്ന ഡോ. ദിവ്യയ്ക്ക് കായംകുളത്തുള്ള അമ്മ വസന്തയെ കാണാന്‍ മോഹം. ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോഴാണ് ദിവ്യ തന്റെ മോഹം അറിയിച്ചത്.

ദിവ്യയ്ക്ക് പാക് പൗരത്വം നല്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആഗസ്ത് 30നോ അതിന് മുമ്പോ പെഷവാര്‍ ഹൈക്കോടതി വിധി പറയും. ഇന്ത്യയില്‍ വേണ്ടത്ര സംരക്ഷണം ഉറപ്പാണെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്ന് ദിവ്യ പറഞ്ഞു.

പാകിസ്ഥാന്‍കാരനായ ഡോക്ടര്‍ അമന്‍ ഖാനെ വിവാഹം കഴിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറിയ ഡോ. ദിവ്യ ഇപ്പോള്‍ ഡോ. ഹഫ്സയാണ്. റഷ്യയില്‍ എംബിബിഎസ് പഠിയ്ക്കാന്‍ പോയ കാലത്താണ് ദിവ്യ അമന്‍ ഖാനുമായി പ്രണയത്തിലായത്. സാര്‍ക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. നട്വര്‍സിംഗിനെ കണ്ട് സങ്കടം പറയാന്‍ ദിവ്യയ്ക്ക് മോഹമുണ്ടായിരുന്നു. പക്ഷെ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് ദിവ്യയും അമന്‍ഖാനും അതിന് ശ്രമിച്ചില്ല.

പാകിസ്ഥാനിലെ മര്‍ദനില്‍ താമസിയ്ക്കുന്ന ദിവ്യയും ഭര്‍ത്താവ് അമന്‍ഖാനും ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളെ പേടിച്ചാണ് കഴിയുന്നത്. മര്‍ദന്‍ എന്ന സ്ഥലം അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമാണ്. ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളികള്‍ എത്തുന്നുണ്ടെന്ന് ഇരുവരും പറയുന്നു.

സാധാരണ പാക് പൗരന്മാരുടെ ഭാര്യമാര്‍ക്ക് പാക് പൗരത്വം നല്കണമെന്നാണ് നിയമം. എന്നിട്ടും എന്തുകൊണ്ടാണ് ദിവ്യയ്ക്ക് പാക് പൗരത്വം നിഷേധിയ്ക്കുന്നതെന്ന് അറിയുന്നില്ലെന്ന് അമന്‍ഖാന്‍ പറഞ്ഞു. ദിവ്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+