കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പരിഗണിയ്ക്കും
തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള പ്രത്യേക പാക്കേജ് തയ്യാറാക്കുമ്പോള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ ജൂലൈ 20 ചൊവാഴ്ച നിയമസഭയില്‍ അറിയിച്ചു.
വരള്‍ച്ച മൂലം വിളനാശം നേരിടേണ്ടിവന്ന പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനായുള്ള ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.
സാമ്പത്തിക പ്രശ്നം കാരണമാണ് എല്ലാ കര്‍ഷകര്‍ക്കും ഈ ആനുകൂല്യം അനുവദിക്കാന്‍ കഴിയാത്തതെന്ന് ഗൗരിയമ്മ വ്യക്തമാക്കി. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിന് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് മൂന്ന് കോടി രൂപ മാത്രമാണ്. അതേ സമയം ഇതിന് 14 കോടി രൂപയെങ്കിലും ആവശ്യമായുണ്ട്.
കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിന് സംസ്ഥാനത്തിന്റെ സാമ്പത്തികനില അനുവദിക്കുന്നില്ലെങ്കിലും കര്‍ഷകരുടെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് വരള്‍ച്ചബാധിത പ്രദേശങ്ങളിലെ എല്ലാ കര്‍ഷകര്‍ക്കും ഈ ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഗൗരിയമ്മ വ്യക്തമാക്കി.












Click it and Unblock the Notifications