ഫീസ് പ്രശ്നം: 12 പേരെ പുറത്താക്കി
കോതമംഗലം: കോതമംഗലം മാര്‍ ബസേലിയസ് സ്വാശ്രയ ദന്തല്‍ കോളജില്‍ നിന്ന് നിന്ന് കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ 12 വിദ്യാര്‍ഥികളെ പുറത്താക്കി.
സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ ഫീസ് മാത്രമേ തങ്ങള്‍ അടയ്ക്കൂവെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ഫീസ് തന്നെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷവും നല്‍കണമെന്നാണ് കോളജ് മാനേജ്മെന്റിന്റെ നിലപാട്.
ജൂലൈ 19 തിങ്കളാഴ്ചയായിരുന്നു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അവസാന തീയതിയും ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികളെ പുറത്താക്കുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചു.












Click it and Unblock the Notifications