കര്‍ഷകര്‍ക്ക് സഹായ പദ്ധതി: മാണി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു കര്‍ഷകസഹായപദ്ധതിയ്ക്ക് രൂപം നല്കുമെന്ന് റവന്യൂമന്ത്രി കെ.എം. മാണി. ജൂലൈ 20 ചൊവാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിന്നും ലഭിയ്ക്കുന്ന സഹായത്തിന്റെ തോത് കണക്കാക്കിയായിരിക്കും പദ്ധതിയ്ക്ക് രൂപം നല്കുക. വയനാട് ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 249 അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയില്‍ കടക്കെണി മൂലമുള്ള ആത്മഹത്യകള്‍ എത്രയാണെന്ന കാര്യം കണ്ടെത്തിയിട്ടില്ല. ഇക്കാര്യം പരിശോധിയ്ക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. - മാണി പറഞ്ഞു.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം സഹായം നല്കുന്നതിന്റെ ഭാഗമായി ആദ്യഗഡുവായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സമഗ്രകാര്‍ഷിക പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിയ്ക്കും. കാര്‍ഷികവായ്പകള്‍ക്ക്ഒരു വര്‍ഷത്തേയ്ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം ജനവരി 23 വരെ കര്‍ഷകര്‍ക്ക് ലഭിയ്ക്കുമെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications