മണല്‍വാരല്‍: കര്‍മസേന രൂപീകരിക്കണം
തിരുവനന്തപുരം: മണല്‍വാരല്‍ നിയന്ത്രിക്കുന്നതിന് ഹൈവേ പട്രോളിംഗ് മാതൃകയില്‍ കര്‍മസേന രൂപീകരിക്കണമെന്ന് നിയമസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു.
മണല്‍വാരല്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട നിയമസഭാ ഉപസമിതി ചെയര്‍മാന്‍ ടി. വി. ചന്ദ്രമോഹനാണ് ജൂലൈ 20 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
റിവര്‍ മാനേജ്മെന്റ് ഫണ്ട് പൂര്‍ണമായും ജലവിഭവവകുപ്പിന് കൈമാറണമെന്ന് നിയമസഭാ ഉപസമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കണം. ഇപ്പോഴുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ടായ 36 കോടി അപര്യാപ്തമാണെന്ന് ടി. വി. ചന്ദ്രമോഹന്‍ ചൂണ്ടിക്കാട്ടി.
കെട്ടിടനിര്‍മാണത്തിന് മണല്‍ ഉപയോഗിക്കുന്നതിന് പകരം പാറപ്പൊടി പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.












Click it and Unblock the Notifications