Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് യോഗത്തില്‍ വീണ്ടും വിമര്‍ശനം

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ യോഗത്തില്‍ ഭരണത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

ഗതാഗതം, വിദ്യാഭ്യാസം, റവന്യു, ജലസേചനം, തദ്ദേശസ്വയംഭരണം, സഹകരണം എന്നീ വകുപ്പുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഞ്ഞടിച്ചു. ഭരണം ഈ നിലയ്ക്കു പോവാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കി.

ഭരണത്തിന്റെ പോക്ക് ഒട്ടും ശരിയല്ലെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. 20 മന്ത്രിമാര്‍ ഒരു വശത്തും 80 എംഎല്‍എമാര്‍ മറുവശത്തും എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതെന്ന് ടി. എച്ച്. മുസ്തഫ പറഞ്ഞു.

ഗതാഗതവകുപ്പ് കൈയാളുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കെ. സി. വേണുഗോപാല്‍, ടി. എന്‍. പ്രതാപന്‍ എന്നിവര്‍ ആഞ്ഞടിച്ചു. റവന്യു, സഹകരണം എന്നീ വകുപ്പുകളില്‍ പാര്‍ട്ടി ഭരണമാണ് നടക്കുന്നതെന്ന് പ്രതാപന്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ഏറ്റവുമധികം വെറുപ്പിച്ചത് വിദ്യാഭ്യാസ വകുപ്പാണെന്നും പിള്ളയെ യുഡിഎഫിന് ഉള്‍ക്കൊള്ളാനാവില്ലെന്നും കെ. സി. വേണുഗോപാല്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിനെതിരെ ആര്യാടന്‍ മുഹമ്മദാണ് വിമര്‍ശനമുയര്‍ത്തിയത്.

വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി അടുത്ത യോഗത്തില്‍ മറുപടി പറയും. ലീഗിലെ പല എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+