കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പൈന്‍സുകാരനായ ബന്ദിയെ വിട്ടു

  • By Staff
Google Oneindia Malayalam News

ദുബൈയ്: ഇറാഖിലെ ഫിലിപ്പൈന്‍സുകാരനായ ബന്ദിയെ തീവ്രവാദികള്‍ മോചിപ്പിച്ചതായി അല്‍-അറേബ്യ ടെലിവിഷന്‍ ജൂലൈ 20 ചൊവാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അഹമദ് ചലബിയുടെ നേതൃത്വത്തിലുള്ള ഇറാഖി നാഷണല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അല്‍-അറേബ്യ ട്രക്ക് ഡ്രൈവറായ ആഞ്ചലോ ഡിലാ ക്രുസിനെ (46) മോചിപ്പിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഡിലാ ക്രുസിനെ വെറുതെവിട്ടതു സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല.

ഫിലിപ്പൈന്‍സുകാരനെ ബന്ദിയാക്കിയ തീവ്രവാദികളുടെ ആവശ്യമനുസരിച്ച് ഫിലിപ്പൈന്‍സ് കഴിഞ്ഞ ദിവസം തങ്ങളുടെ മുഴുവന്‍ സൈനികരെയും ഇറാഖില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഫിലിപ്പൈന്‍സ് സേനയുടെ പിന്‍മാറ്റം ജൂലൈ 19 തിങ്കളാഴ്ചയാണ് പൂര്‍ത്തിയായത്. ഫിലിപ്പൈന്‍സ് സൈനികരെ ഇറാഖില്‍ നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ഡിലാ ക്രൂസിനെ വധിക്കുമെന്നായിരുന്നു തീവ്രവാദികളുടെ ഭീഷണി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X