Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃത്രിമമഴ പെയ്യിയ്ക്കാന്‍ ആന്ധ്ര

ഹൈദരാബാദ്: വരള്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിയ്ക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ കൃത്രിമമഴയ്ക്കായുള്ളനടപടി ജൂലൈ 21 ബുധനാഴ്ച തുടങ്ങി. മഴമേഘങ്ങള്‍ വിതച്ച് വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന 10 ജില്ലകളില്‍ മഴയെത്തിയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ഡോ. വൈ.എസ്. രാജശേഖര്‍ റെഡ്ഡി പറഞ്ഞു.

മഴമേഘങ്ങള്‍ വിതയ്ക്കാനുള്ള പ്രത്യേക വിമാനങ്ങള്‍ മുഖ്യമന്ത്രി ബുധനാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് വിമാനങ്ങളാണ് മഴമേഘങ്ങള്‍ വിതയ്ക്കാന്‍ ഉപയോഗിക്കുക. തെലുങ്കാന, ഗുണ്ടൂര്‍ മേഖലകളിലെ അനന്ത്പൂര്‍, ചിറ്റൂര്‍, കടപ്പ, കര്‍ണൂല്‍, റായല്‍സീമ, മഹ്ബൂബ് നഗര്‍, നല്‍ഗൊണ്ട, രംഗറെഡ്ഡ എന്നീ ജില്ലകളിലും തീരദേശ ജില്ലകളായ പ്രകാശം, നെല്ലൂര്‍ ജില്ലകളിലുമാണ് മഴമേഘങ്ങള്‍ വിതയ്ക്കുക.

മഴപെയ്യിക്കാനായി മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് വിതറുകയാണ് ചെയ്യുക. എല്ലാ ദിവസവും രണ്ട് വിമാനങ്ങളും ഉച്ചയ്ക്ക് രണ്ട് മുതല്‍ ഒമ്പത്വരെ ഇത് തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+