കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോറന്‍ രാജിവച്ചില്ലെന്ന് പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര കല്‍ക്കരി മന്ത്രി ഷിബു സോറന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് ജൂലൈ 21 ബുധനാഴ്ച നിഷേധിച്ചു.

സോറനെ അറസ്റ് ചെയ്യുന്നതിന് ജാര്‍ഖണ്ഡ് പൊലീസ് ദില്ലിയിലെത്തിയതിനെ തുടര്‍ന്ന് സോറന്‍ രാജിക്കത്ത് നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊലീസ് സോറനെ അറസ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം പൊലീസിന് പിടികൊടുത്തിട്ടില്ല. ചൊവാഴ്ച ജാര്‍ഖണ്ഡ് പൊലീസ് സോറനെ അറസ്റ് ചെയ്യുന്നതിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ഇപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. സോറനെ അറസ്റ് ചെയ്യുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് സംഘം ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയും കണ്ടു.

അതിനിടെ കീഴ്ക്കോടതിയുടെ അറസ്റ് വാറന്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഷിബു സോറന്റെ റിട്ട് ഹര്‍ജിയിന്മേല്‍ ജൂലൈ 22 വ്യാഴാഴ്ച വാദം കേള്‍ക്കും. ജാര്‍ഖണ്ഡ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

സന്താള്‍ പര്‍ഗാന ജില്ലയിലെ ചിറുദിയില്‍ 1975 ജനവരി 23ന് നടന്ന കൂട്ടക്കൊലയില്‍ 11 പേര്‍ കൊല്ലപ്പെട്ട കേസിലാണ് സോറനെതിരെ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X