Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹ്മാന്‍ഖാന്‍ ഉപാധ്യക്ഷന്‍; രവിക്ക് മന്ത്രിസാധ്യത

ദില്ലി: രാസവളം-രാസവസ്തുവകുപ്പ് സഹമന്ത്രിയും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവുമായ റഹ്മാന്‍ ഖാന്‍ രാജ്യസഭാ ഉപാധ്യക്ഷനാവും. മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് റഹ്മാന്‍ ഖാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്ത് നല്‍കി. ഇപ്പോള്‍ റഹ്മാന്‍ഖാന്‍ രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവാണ്.

ഈ സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന വയലാര്‍ രവിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. അടുത്തയാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ വികസനം നടക്കുന്നത്.

വയലാര്‍ രവിയുടെ പേരാണ് ആദ്യം രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബിജെപിയില്‍ നിന്നുള്ള എതിര്‍പ്പാണ് അദ്ദേഹത്തിന് ദോഷമായത്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വയലാര്‍ രവിയെ മാറ്റിയത് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതിനാലായിരുന്നു.

വയലാര്‍ രവിയെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ബിജെപി നേതാവ് ജസ്വന്ത്സിംഗ് പാര്‍ലമെന്ററികാര്യമന്ത്രി ഗുലാം നബി ആസാദിനെ കഴിഞ്ഞ ദിവസം അറിയിച്ചു. ഒരു മത്സരം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മറ്റൊരു പേര് പരിഗണിക്കാമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വമെത്തിയത്.

ജൂലൈ 21 ബുധനാഴ്ചയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച റഹ്മാന്‍ ഖാന്‍ പത്രിക സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+