ബാങ്ക് മാനേജര്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. മറ്റൊരു അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
പട്ടം പ്ലാമൂട് ജനാര്‍ദനന്‍ നഗറില്‍ മണ്ണ് കയറ്റിവന്ന ലോറി റോഡിലെ സ്ലാബ് പൊട്ടി മതിലിലേക്ക് ചരിഞ്ഞാണ് അപകടമുണ്ടായത്. ലോറിക്കടിയില്‍പ്പെട്ട് പാളയം ഫെഡറല്‍ ബാങ്കിലെ അഡ്മിനിസ്ട്രേഷന്‍ ജനറല്‍ മാനേജര്‍ കോഴിക്കോട് നെല്ലിക്കോട് ശ്രീപത്മത്തില്‍ കൃഷ്ണമൂര്‍ത്തി (49) മരിച്ചു. മണക്കാടിന് സമീപം മേടമുക്കില്‍ സ്വകാര്യബസ് ഇടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്നു സേതുക്കുട്ടിയമ്മ (60) മരിച്ചു.
ദേശീയപാതയില്‍ കഴക്കൂട്ടത്തിന് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് നാല് പേര്‍ക്ക് പരിക്കേറ്റത്.












Click it and Unblock the Notifications