Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഡുപ്പി അപകടം: 5 മലയാളികള്‍ മരിച്ചു

ഉഡുപ്പി: കര്‍ണാടകത്തിലെ ഉഡുപ്പിക്ക് 30 കിലോമീറ്റര്‍ അകലെ സാലിഗ്രാമില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടുന്നു.

മാരുതിവാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൊടുപുഴ വെട്ടിമറ്റത്തില്‍ ബേബി (50), ഭാര്യ മോളി (40), മകള്‍ ടിസിമോള്‍ (12), ബേബിയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലെ മാത്യു എന്ന ലൂയിസ് (42), മാത്യൂസിന്റെ ഭാര്യാ സഹോദരന്‍ ആലക്കോട് വായാട്ടുപറമ്പ് വേറനാനിക്കല്‍ റോണി (23) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിലാത്തറയിലെ റെഹടെക് സ്റുഡിയോ ഉടമ സോണിഡിങ്കോയെ കോട്ടേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് ഇവര്‍ പിലാത്തറയില്‍ നിന്ന് യാത്ര തിരിച്ചത്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോവുകയായിരുന്നു ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+