ആന്റണിയുടെ അഞ്ജനം മിനുങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി ആന്റണിയുടെ സ്വന്തം വീടായ അഞ്ജനത്തില്‍ തിരക്കിട്ട് അറ്റകുറ്റപ്പണി നടത്തുന്നു. വഴുതയ്ക്കാടാണ് അഞ്ജനം സ്ഥിതിചെയ്യുന്നത്.
പെയിന്റിംഗ് ജോലിയുള്‍പ്പെടെ എല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാനാണ് പണിക്കാര്‍ക്കുള്ള നിര്‍ദേശം. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ ആന്റണി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് താമസം. ലാളിത്യത്തിന് പേരു കേട്ട ആന്റണി ക്ലിഫ് ഹൗസുള്ളപ്പോള്‍ അഞ്ജനം മോടിപിടിപ്പിയ്ക്കുന്നതെന്തിനെന്ന ചോദ്യത്തിന് പലരും ഉത്തരം തേടുകയാണ്.
ഇതിന്റെ പേരില്‍ ഒട്ടേറെ അഭ്യൂഹങ്ങളും തലസ്ഥാനത്ത് കറങ്ങിനടപ്പുണ്ട്. അതിലൊന്ന് ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേയ്ക്കുമെന്നതാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്റണിയ്ക്ക് ഇനിയും 22 മാസം ബാക്കികിടപ്പുണ്ട്. ആഗസ്ത് നാലിന് ഇപ്പോഴത്തെ നിയമസഭയോഗം കഴിഞ്ഞാല്‍ സംസ്ഥാനമന്ത്രിസഭ വികസിപ്പിയ്ക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഈ പുനസംഘടനയില്‍ ആന്റണി സ്ഥാനം ഒഴിയുമെന്നാണ് ചിലര്‍ പ്രചരിപ്പിയ്ക്കുന്നത്. രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന വീട് ഇപ്പോള്‍ തിരക്കിട്ട് മോടിപിടപ്പിയ്ക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് വേറെ ഉത്തരമില്ല.












Click it and Unblock the Notifications