Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ബിജെപി

തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി മുസ്ലിം ലീഗ്, ഐഎന്‍എല്‍ തുടങ്ങിയ മുസ്ലിം സംഘടനകള്‍ സംസ്ഥാനത്ത് ഒരു ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ഈ പ്രശ്നത്തില്‍ സംഘര്‍ഷമുണ്ടാക്കി ലീഗ് സംസ്ഥാനത്തെ ഒരു കുരുതിക്കളമാക്കുമോ എന്ന് ഭയക്കുന്നതായി ശ്രീധരന്‍പിള്ള പറഞ്ഞു. ജൂലൈ 21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന, സംസ്ഥാനത്തെ 60 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്ന ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറാവുമോയെന്ന് അദ്ദേഹം ചോദിച്ചു.

മതാടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കുന്നതിനോട് ബിജെപി യോജിക്കുന്നില്ല. പല അവകാശങ്ങളും കൈയടക്കിവച്ചിരിക്കുന്ന കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ പിന്നോക്കക്കാരല്ല.

മാറാട് പ്രശ്നത്തെ ചൊല്ലി അടുത്ത മാസം ഹിന്ദു സംഘടനകള്‍ തുടങ്ങുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ബിജെപിയുടെ പിന്തുണയുണ്ടാവുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+