എമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കി
നെടുമ്പാശേരി: ജോര്‍ദാന്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷന്‍ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളില്‍ കര്‍ശനമാക്കി.
ഇന്ത്യയില്‍ നിന്നും വിമുക്തഭടന്‍മാരെ സൈനിക ജോലിക്കായി രഹസ്യമായി ഇറാഖില്‍ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്. പല ഏജന്‍സികളും ഇറാഖിലേക്ക് സൈനികജോലിക്കായി വിമുക്തഭടന്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇറാഖിലേക്ക് നേരിട്ട് റിക്രൂട്ട്മെന്റ് നടത്താന്‍ പറ്റാത്തതിനാല്‍ വിമുക്തഭടന്‍മാരെ ജോര്‍ദാന്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്ന് ഇറാഖിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൂന്ന് രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കിയത്.












Click it and Unblock the Notifications