കൃഷിക്കടങ്ങള്‍ തള്ളണം: കെപിസിസിസമിതി
കല്പറ്റ: കര്‍ഷകരുടെ മോശപ്പെട്ട സാമ്പത്തികനിലയും ജീവിതപരിതസ്ഥിതിയും കണക്കിലെടുത്ത് കാര്‍ഷികക്കടങ്ങള്‍ എഴുതിത്തള്ളാന്‍ കെപിസിസി ഉപസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ എ.സി. ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കെപിസിസി ഉപസമിതി ജൂലൈ 21 ബുധനാഴ്ച വയനാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. കാര്‍ഷിക പലിശ കുറയ്ക്കണമെന്നും വയനാടിന് വേണ്ടി പ്രത്യേക കൃഷി പാക്കേജ് നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
കടം മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകള്‍ സമിതി സന്ദര്‍ശിച്ചു. മൂന്ന് കര്‍ഷകര്‍ മാത്രമാണ് ആത്മഹത്യ ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗസ്ഥര്‍ നല്കുന്ന തെറ്റായ വിവരങ്ങള്‍ മൂലമാകാമെന്നും ജോസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications