വയലാര്‍ രവി കേന്ദ്രമന്ത്രിയാകും
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപിയുടെ എതിര്‍പ്പുമൂലം വയലാര്‍ രവിയെ തഴഞ്ഞെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്നറിയുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജൂലായ് 29ന് തായ്ലന്റ് സന്ദര്‍ശനത്തിന് പോകും മുമ്പ് കേന്ദ്രമന്ത്രിസഭ വികസിപ്പിയ്ക്കും. ഈ വികസനത്തില്‍ രവി കേന്ദ്രമന്ത്രിയാകും. ഇതോടെ കേരളത്തില്‍ നിന്ന് മന്ത്രിമാരില്ലെന്ന പരാതി പരിഹരിയ്ക്കപ്പെടും.
എഐസിസിയില്‍ നിന്നും രവിയെ ഒഴിവാക്കിയപ്പോള്‍ തന്നെ രവിയ്ക്ക് പ്രധാനപ്പെട്ട മറ്റൊരു ദൗത്യം സോണിയ കണ്ടുവച്ചിരുന്നുവെന്ന് ഉറപ്പായിരുന്നു. അത് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് റഹ്മാന്‍ ഖാന്‍ ആ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുകയായിരുന്നു.
ഏത് വകുപ്പാണ് രവിയ്ക്ക് നല്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രവിയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ മൊഹ്സിന കിദ്വായി, കര്‍ണാടക പിസിസി അധ്യക്ഷന്‍ ജനാര്‍ദ്ദനന്‍ പൂജാരി, ആന്ധ്ര പിസിസി മുന്‍ അധ്യക്ഷന്‍ ഹനുമന്തറാവു, ആര്‍.കെ. ധവാന്‍, ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ എന്നിവരും പരിഗണിയ്ക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications