കൊല്ലത്ത് മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ചു
കൊല്ലം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുരീപ്പുഴ കാവനാട് വള്ളിക്കീഴ് താന്നക്കല്‍വീട്ടില്‍ സലാഹുദ്ദീന്‍ (44), ഭാര്യ ഹമീദാ ബീവി (36), മകള്‍ ഷാഹിന (17) എന്നിവരാണ് മരിച്ചത്. മറ്റൊരു മകള്‍ സുമയ്യ(14)യെ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസികളാണ് രാവിലെ ആറരയോടെ ഇവരെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടത്. ഗുരുതരാവസ്ഥയിലായിരുന്ന സുമയ്യയെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
സലാഹുദ്ദീന്‍ എഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുക്കം-പൊയിലക്കട റോഡില്‍ സ്വകാര്യ കമ്പനിയിലെ ചുമട്ടുതൊഴിലാളിയാണ് സലാഹുദ്ദീന്‍. സലാഹുദ്ദീന് വന്‍തുകക്ക് ലോട്ടറിയെടുക്കുന്ന പതിവുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മരിച്ച ഷാഹിന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സുമയ്യ വള്ളിക്കീഴ് ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.












Click it and Unblock the Notifications