ഇറാഖില്‍ മൂന്ന് യുഎസ് സൈനികര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ മൂന്ന് യുഎസ് സൈനികര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ബാഗ്ദാദിന്റെ പടിഞ്ഞാറുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ വച്ചാണ് രണ്ട് യുഎസ് കരസേനാംഗങ്ങളും ഒരു നാവികസേനാംഗവും മരിച്ചത്. ഇതോടെ സദ്ദാമിനെ പുറത്താക്കാന്‍ ആരംഭിച്ച യുഎസ് നീക്കത്തിനിടയില്‍ മരിച്ച യുഎസ് സൈനികരുടെ എണ്ണം 659 ആയി.
ചൊവാഴ്ചയാണ് യുഎസ് നാവികസേനാംഗവും ഒരു കരസേനാംഗവും കൊല്ലപ്പെട്ടത്. മറ്റൊരു സൈനികന്‍ തിങ്കളാഴ്ച മരിച്ചു. അന്‍ബാര്‍ പ്രവിശ്യയില്‍ മറ്റൊരു നാവികസേനാംഗം കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈനികര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications