മോചനത്തിന് ശ്രമിച്ചുവരുന്നു: അഹമ്മദ്
ദില്ലി: ഇറാഖില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ഇന്ത്യക്കാരെ മോചിപ്പിയ്ക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് ജൂലൈ 22 വ്യാഴാഴ്ച പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ ബ്രിജ് ഭൂഷണ്‍ ത്യാഗി ബാഗ്ദാദിലേക്ക് തിരിച്ചു. ഇന്ത്യക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കിയത് തെറ്റിദ്ധാരണയുടെ പേരിലാണ്. ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക് ബാനര്‍ എന്ന പേരിലുള്ള തീവ്രവാദിസംഘടനയാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. -അഹമ്മദ് പറഞ്ഞു.
വിവിധ എംബസികളുമായി ബന്ധപ്പെട്ടുവരികയാണെന്നും അഹമ്മദ് വിശദീകരിച്ചു. ജോര്‍ദാനില്‍ നിന്നും ബാഗ്ദാദിലേക്ക് പോയ ട്രക്കുകളിലെ ഡ്രൈവര്‍മാരാണ് പിടിയിലായത്. ഇതുവരെ അറിയപ്പെടാത്ത സംഘടനയുടെ ഡ്രൈവര്‍മാരാണ് ഇവരെ റാഞ്ചിയത്.












Click it and Unblock the Notifications