സോറന്‍ പ്രശ്നം: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: ഷിബു സോറന്‍ പ്രശ്നത്തെച്ചൊല്ലിയുണ്ടായ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
സഭ ചേര്‍ന്നയുടന്‍ കൊലക്കേസില്‍ അറസ്റ് വാറന്റ് ലഭിച്ച കേന്ദ്ര കല്‍ക്കരിഖനി വകുപ്പ് മന്ത്രി ഷിബു സോറന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ഇതേ തുടര്‍ന്ന് രാവിലെ 15 മിനിറ്റ് നേരത്തേയ്ക്ക് സഭ നീട്ടിവച്ചു. അറസ്റ് വാറന്റുണ്ടായിട്ടും പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന ഷിബു സോറന് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഭരണപക്ഷത്തിലെ ചിലര്‍ ഇതിനെതിരെ ശബ്ദിക്കാന്‍ തുടങ്ങിയതോടെ സഭ ബഹളത്തില്‍ മുങ്ങി.
പ്രതിപക്ഷ-ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ പരസ്പരമുള്ള വാക്കേറ്റം കയ്യേറ്റത്തിലേയ്ക്കെത്തുന്ന ഘട്ടമെത്തിയപ്പോള്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭ ഉച്ചവരെ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. പക്ഷെ ഉച്ചയ്ക്ക് ശേഷവും സഭ ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നു. ഇതേ തുടര്‍ന്ന് ലോക്സഭ വ്യാഴാഴ്ചത്തേയ്ക്ക് പിരിഞ്ഞു. ഷിബു സോറന്‍ രാജിവയ്ക്കുംവരെ തങ്ങള്‍ പാര്‍ലമെന്റ് സ്തംഭിപ്പിയ്ക്കുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications