മന്ത്രിസഭാ സമിതി ദില്ലിയ്ക്ക്
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരുടെ പ്രശ്നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിസഭാ ഉപസമിതി ദില്ലിയ്ക്ക്.
വയനാട്ടില്‍ നേരിട്ട് പോയി കര്‍ഷകരുടെ പ്രശ്നം പഠിച്ചശേഷമാണ് ധനമന്ത്രി കെ. ശങ്കരനാരായണന്‍, റവന്യൂമന്ത്രി കെ.എം. മാണി, കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ എന്നിവര്‍ ദില്ലിയ്ക്ക് പോകുന്നത്.
കേരളത്തിലെ കര്‍ഷകരുടെ സാമ്പത്തികപ്രതിസന്ധി പരിഹരിയ്ക്കാന്‍ നിശ്ചിത പാക്കേജ് അനുവദിയ്ക്കണമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ ആവശ്യം. ബിഹാര്‍, ആസം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിച്ചിരുന്നു. കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരുടെ 50,000 രൂപ വരെയുള്ള കടം എഴുതിത്തള്ളണമെന്നും മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെടും.












Click it and Unblock the Notifications