അക്ഷരയെയും അനന്തുവിനെയും തടഞ്ഞു
കണ്ണൂര്‍: എയ്ഡ്സ് ബാധിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികളായ അക്ഷരയ്ക്കും അനന്തുവിനും നാട്ടുകാരുടെ എതിര്‍പ്പ് മൂലം സ്കൂളില്‍ ചേരാന്‍ കഴിഞ്ഞില്ല. സ്കൂളിലേക്കെത്തിയ ഇവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. കൊട്ടിയൂരിനടുത്തുള്ള എസ്എന്‍ പ്രൈമറി സ്കൂളില്‍ ഇരുവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്കുകയായിരുന്നു.
ഇവിടെ നാട്ടുകാരുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമാവുകയാണ്. പ്രശ്നം കൂടുതല്‍ വഷളാകാതിരിയ്ക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് സ്കൂളിന് രണ്ട് ദിവസം കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
എയ്ഡ്സിനെ സംബന്ധിച്ച് നാട്ടുകാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ബോധവല്ക്കരണം നടത്തുന്നുണ്ടെന്ന് മാനേജ്മെന്റ് പറയുന്നു. എന്നാല്‍ ഇതൊന്നും ഫലവത്താവുന്നില്ല.












Click it and Unblock the Notifications