Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടര ലക്ഷം തട്ടിയവര്‍ പിടിയില്‍

തൊടുപുഴ: ബാങ്കില്‍ നിന്നും പണവുമായി പോയ ഗ്യാസ് ഏജന്‍സി സൂപ്പര്‍വൈസറുടെ പക്കല്‍ നിന്നും രണ്ടരലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞ പ്രതികളില്‍ രണ്ട് പേര്‍ പിടിയിലായി.

ചാലക്കുടി, വടക്കന്‍ പറവൂര്‍ സ്വദേശികളായ രണ്ട് ഓട്ടോ ഡ്രൈവര്‍മാരാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ ഡ്രൈവര്‍ വടക്കന്‍ പറവൂര്‍ ഇടത്തൊട്ടിയില്‍ വാണിയംകോട് സനോജ്(20), ചാലക്കുടി വെറ്റിലപ്പാറ പള്ളിശേരില്‍ രാജേഷ്(24) എന്നിവരാണ് പിടിയിലായത്.

ബൈക്കിലെത്തിയ രണ്ട് പേരാണ് ഒളമറ്റത്തുള്ള ജിയോ ഗ്യാസ് ഏജന്‍സിയിലെ സൂപ്പര്‍വൈസറായ അജയകുമാറിന്റെ(44) കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. തൊടുപുഴയിലെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയില്‍ നിന്നും കമ്പനി ആവശ്യത്തിനായി എടുത്ത രണ്ടരലക്ഷം രൂപയുമായി കൈനറ്റിക് ഹോണ്ട സ്കൂട്ടറില്‍ ഓഫീസിലേക്ക് പോവുകയായിരുന്നു അജയകുമാര്‍. പക്ഷെ വഴിയില്‍ വച്ച് അജയകുമാറിനെ കവാസാക്കി ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചശേഷം പണം തട്ടിയെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+