ഇറാഖില്‍ ഇന്ത്യക്കാരെ ബന്ദികളാക്കി
ഷാര്‍ജ: ഇറാഖില്‍ തീവ്രവാദികള്‍ മൂന്ന് ഇന്ത്യക്കാരടക്കം ആറ് പേരെ ബന്ദികളാക്കി. ഇറാഖില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു കുവൈത്ത് കമ്പനി ഉടന്‍ സ്ഥലം വിട്ടില്ലെങ്കില്‍ ആറു പേരെയും വധിയ്ക്കുമെന്നാണ് ബന്ദികളുടെ ഭീഷണി.
മൂന്ന് ഇന്ത്യക്കാര്‍, രണ്ട് കെനിയക്കാര്‍, ഒരു ഈജിപ്തുകാരന്‍ എന്നിവരാണ് ബന്ദികള്‍. തിലക് രാജ്, സുഖ്ദേവ് സിംഗ്, അന്തര്‍യാമി എന്നിവരാണ് പിടികൂടപ്പെട്ട ഇന്ത്യക്കാരെന്ന് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.
കുവൈത്തില്‍ ഈ കമ്പനിയുടെ അധികൃതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം. ഇന്ത്യ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അവരുടെ നാട്ടുകാരായ ജീവനക്കാരെ ഇറാഖില്‍ നിന്നും പിന്‍വലിയ്ക്കണമെന്നും തീവ്രവാദികള്‍ ആവശ്യപ്പെടുന്നു. മൂന്ന് ദിവസം കൂടുമ്പോള്‍ ഓരോ ബന്ദിയെ തലവെട്ടിക്കൊല്ലുമെന്നാണ് ഭീഷണി.












Click it and Unblock the Notifications