Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദികളെ മോചിപ്പിയ്ക്കാന്‍ നട്വര്‍ സിംഗ്

ഇസ്ലാമബാദ്: ബന്ദികളാക്കിയ ഇന്ത്യക്കാരെ ഉടനെ വിട്ടയയ്ക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ് തീവ്രവാദികളോട് അഭ്യര്‍ത്ഥിച്ചു. സാര്‍ക് മന്ത്രിതല സമ്മേളനത്തിന് പാകിസ്ഥാനിലെത്തിയ അദ്ദേഹം ജൂലൈ 22 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.

തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ പട്ടാളക്കാരല്ലെന്നും നിഷ്കളങ്കരായ മനുഷ്യരാണെന്നും നട്വര്‍ സിംഗ് പറഞ്ഞു. ഇന്ത്യാസര്‍ക്കാര്‍ ഇറാഖ്, കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. ദില്ലിയിലെ യുഎസ്-കുവൈത്ത് എംബസികളുമായും ബന്ധപ്പെടുന്നുണ്ട്. - മന്ത്രി പറഞ്ഞു.

ബ്ലാക് ഫ്ലാഗ് എന്ന സംഘടനയില്‍പ്പെട്ടവരാണ് മൂന്ന് ഇന്ത്യക്കാര്‍, രണ്ട് കെനിയക്കാര്‍, ഒരു ഈജിപ്തുകാരന്‍ എന്നിവരെ ബന്ദികളാക്കിയത്. ഇവരെ ജോലിക്കെടുത്തിരിക്കുന്ന കുവൈത്ത് കമ്പനി ഉടന്‍ ഇറാഖ് വിട്ടുപോകണമെന്ന ആവശ്യമാണ് ബന്ദികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ പഞ്ചാബികളാണെന്നറിയുന്നു.

അതേ സമയം തീവ്രവാദികളുടെ നടപടിയെ മന്ത്രി ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാഖിലേക്ക് പട്ടാളത്തെ അയച്ചിട്ടില്ല. തീവ്രവാദികളുടെ ഈ നടപടികൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ല. - നട്വര്‍ സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+